Monday, May 18, 2009

ഒരു യക്ഷി കഥ

പുലര്‍ച്ചെ 7 മണിക്ക് നിലക്കാതെ മുഴങ്ങിയ ഫോണിന്റെ മണിയൊച്ചയാണു എന്നെ ഉറക്കത്തില്‍ നിന്നെഴുന്നേല്‍പ്പിച്ചത്. ഉറക്കം കളയാനായി ഉണ്ടാക്കിയ ഈ യന്ത്രം കണ്ടു പിടിച്ചവനെ മന്നസ്സില്‍ ചീത്ത വിളിച്ചു ഫോണ്‍ ഡിസ്പ്ലേയില്‍ നോക്കിയപ്പോ കൂട്ടുകാരന്‍ രാജേഷ്.. ഉറക്കം കളഞ്ഞ നീരസം ഒട്ടും മറച്ചു വെക്കാതെ ഫോണ്‍ എടുത്തു." ഹലോ..എന്തഡേയ്.. " ഡാ.. നമ്മുടെ കോട്ട ബസാറില്‍ യക്ഷി....
ഉറക്കവും നീരസവും പെട്ടന്നു ഉണ്ടായ ഞെട്ടലില്‍ വിട്ടകന്നു

"യക്ഷിയോ..!!"

"അതേ... യക്ഷി!!!മനോജും ജോജിയും സെക്കന്‍ഡ് ഷോ കഴിഞ്ഞു വരുമ്പോള്‍..വെള്ള സാരി ഉടുത്തു കാലില്ലാത്ത രൂപം ഇങ്ങനെ ഒഴുകി നീങ്ങുന്നതു കണ്ടു എന്ന്.."

അവന്റെ വാക്കിലെ അത്ഭുതവും പരിഭ്രമവും കേട്ടപ്പോള്‍ സംഗതി എന്തോ സീരിയസ് ആണെന്നു എനിക്കും തോന്നി പെട്ടെന്നെഴുന്നേറ്റു പല്ല് തേച്ചതിനൊക്കുമേ തേക്കാതിരിക്കിലും എന്ന മട്ടിലൊന്നു ഒപ്പിച്ചു, ഡ്രെസ്സുമിട്ടു വീട്ടീന്നു പുറത്തു ചാടി.. ബൈക്കുമെടുത്തു ലക്ഷ്യ സ്ഥാനത്തേക്കു കുതിച്ചു..

കോട്ട ബസാര്‍ എത്താനായപ്പോള്‍ അതാ അവിടെ ഒരു ആള്‍ക്കൂട്ടം...

എല്ലാ കഥകളിലും നായിക യക്ഷി തന്നെ..
കേട്ട കഥകള്‍ പലതും വ്യത്യസ്തമായിരുന്നെങ്കിലും എല്ലാത്തിലും യക്ഷിക്കു അവരുടെ ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഡ്രസ്സ് കോഡ് ആയ വെള്ള സാരി തന്നെ..
എന്നിലെ ഷെര്‍ലക് ഹോംസിനെ തളക്കാന്‍ മാത്രം വല്ല്യ തെളിവൊന്നും കിട്ടാത്ത കൊണ്ടു ഞാന്‍ കൂടുതല്‍ അന്വേഷണത്തിനായി കഥ നായകന്മാരുടെ വീട്ടിലേക്കു വെച്ചു പിടിച്ചു
ആദ്യം മനോജിന്റെ വീട്ടില്‍ അവനെ കാണാന്‍ ചെന്നു.. അവിടെ ചെന്നു നോക്കിയപ്പോള്‍ മുറ്റം നിറയെ അനേകം ഷെര്‍ലക് ഹോംസ്മാര്‍...
അവരുടെ ഇടയിലൂടെ വഴി ഉണ്ടാക്കി എങ്ങനയോ അകത്തു കടന്നു നോക്കുമ്പോള്‍.. അതാ കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു നായകന്‍ 102 ഡിഗ്രി പനിയുമായി കയ്യില്‍ നിറയെ പല നിറത്തിലുള്ള ചരടുകള്‍.. കട്ടിലിന്റെ അറ്റത്ത് കണ്ണുനീരോടെ സം ഭവ കഥ വിവരിക്കുന്ന അമ്മ .. ആകെ കൂടി സം ഭവ ബഹുലം. ചുരുക്കി പറഞ്ഞാല്‍ അവിടെ നിന്നു കൂടുതല്‍ തെളിവുകളൊന്നും കിട്ടാതെ. കിട്ടാത്ത തെളിവുകളുമായി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോവുന്ന കേരള പോലിസ് പോലെ ഞാന്‍ മടങ്ങി.
ജോജിയെ അന്വേഷിച്ചപ്പോള്‍ അവന്റെ വീട്ടുകാര്‍ രാവിലെ അവനുമായി എങ്ങോട്ടോ പോയിട്ടുണ്ടെന്നു അറിഞ്ഞു ആ വഴിയും അടഞ്ഞു.. ഞാന്‍ നേരെ വീട്ടിലേക്കു മടങ്ങി.

ആന്നു വൈകുന്നേരം എന്നുമുണ്ടാവാറുള്ള സുഹൃത്ത് സംഗമത്തില്‍ വന്ന കഥകള്‍, പല യക്ഷി സിനിമകളിലേയും കഥകളെ വെല്ലുന്നതായിരുന്നു... ഒന്നും യുക്തിക്കു നിരക്കാത്ത കഥകള്‍.. കൂടുതല്‍ കളിയാക്കിയപ്പോള്‍ എന്നോടു കൂട്ടുകാരന്‍ അനീഷിന്റെ ഒരു ചോദ്യം "നീ എന്നാല്‍ രാത്രി ഒന്നു അവിടെ പോയി നിന്നു കണ്ടു പിടിക്കൂ." എന്നിലേ ധൈര്യ ശാലിയെ വെല്ലു വിളിച്ച അവനെ ദയനീയമായി ഒന്നു നോക്കി മറുപടി ചിരിയിലൊതുക്കി. വീട്ടിലേക്കു ഇന്നലെ വാങ്ങി കൊടുത്ത പച്ചക്കറികള്‍ ഒന്നൂടെ വാങ്ങണം എന്നു പറഞ്ഞു ഞാന്‍ മുങ്ങി
സുഹൃത്ത് സംഗമങ്ങളില്‍ ദൈവ കാര്യങ്ങള്‍ ഒഴിച്ചുള്ളതില്‍ എല്ലാം യുക്തി വാദി ആകാറുള്ള എനിക്കു പിന്നെ ഉള്ള ദിവസങ്ങളില്‍ യുക്തി വാദം നിര്‍ത്തി പറയുന്നതെല്ലാം അംഗീകരിക്കേണ്ട ആവസ്ഥ വന്നു..കൂടാതെ കൂട്ടുകാരുടെ വക കളിയാക്കലുകളും. അപ്പോളേക്കും കോട്ട ബസാര്‍ ഭാഗത്തെ ആളുകള്‍ രാത്രി പുറത്തിറങ്ങാതെ ആയി വീണ്ടും പല ആളുകളും യക്ഷികളെ കണ്ടു പനിച്ചു കിടക്കാനും തുടങ്ങി

തുടങ്ങിയപ്പോള്‍ ഒരു മഹാ പാവം ആയ യക്ഷി വഴിയാത്രക്കാരെ പേടിപ്പിക്കാനും .. യക്ഷിയുടെ ട്രേഡ് മാര്‍ക്ക് ആയ ചിരിയും വേറെ തുടങ്ങിയ കഥകള്‍ നാട്ടില്‍ എങ്ങും പരിഭ്രാന്തി പരാതി തുടങ്ങി.. ഇതിനെല്ലാം ജെനറല്‍ ആയ ഒരു ടൈം ഉണ്ടായിരുന്നു രാത്രി 12 മണി കഴിഞ്ഞ സമയം..

കൂട്ടുകാരുടെ കളിയാക്കലുകള്‍ ഏറിയപ്പൊള്‍ . യുക്തിവാദം നിര്‍ത്താന്‍ തോന്നിയ സമയത്തെ മനസ്സില്‍ ശപിച്ചു ഞാന്‍ നാട്ടില്‍ യുക്തിവാദം തലക്കു പിടിച്ച രണ്ടു പേരെ പോയി കണ്ടു ധൈര്യം സംഭരിച്ചു യക്ഷി കഥകള്‍ക്കു അറുതി വരുത്താന്‍ ഐഡിയ ചര്‍ച്ച ചെയ്തു. അങ്ങനെ ഞങ്ങള്‍ 3 പേരും കൂടി ഒരു തീരുമാനത്തിലെത്തി ഇന്നു രാത്രി കോട്ട ബസാറില്‍ പോവുക.12 മണിക്ക് അങ്ങനെ ബൈക്ക് ഇല്ലാത്ത അവര്‍ക്കു കൂട്ടുകാരുടെ ബൈക്ക് സംഘടിപ്പിച്ചു കൊടുത്തു ധൈര്യത്തിനായി കഥകളൊന്നുമറിയാത്ത വേറെ നാട്ടുകാരനായ ഒരു കൂട്ടുകാരനെ ഒരിടം വരെ പോണം നീ എന്തായാലും വന്നേ പറ്റൂ എന്നു നിര്‍ബന്ധിച്ചു എന്റെ ബൈക്കിന്റെ പിന്നിലിരുത്തി രാത്രി 11.55 നു ഞങ്ങള്‍ കോട്ട ബസാര്‍ ലക്ഷ്യമാക്കി യാത്ര തിരിച്ചു ഇതിനിടയില്‍ മറ്റു ബൈക്ക് യാത്രക്കാരിലൊരാള്‍ പറഞ്ഞു വിവരം അറിഞ്ഞ സുഹൃത്ത് കോട്ട ബസാ റെത്താറാകുംന്തോറും എന്നെ മുറുക്കെ പിടിച്ചു തുടങ്ങി.. അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല കോട്ട ബസാര്‍ അടുക്കുംതോറും എന്റെ കാല്‍മുട്ടിലും വിറ തുടങ്ങി..
സൈഡിലെ ബൈക്കിലെ ആളുകളെ നോക്കിയപ്പോ അവരും അത്ര ധൈര്യതില്‍ ആല്ലാന്നു മനസ്സിലായി. അങ്ങനെ മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരം 4 ചുറ്റും വഴിയുള്ള കോട്ടക്കു ഒരു വട്ടം ചുറ്റി 3 ആയി പിരിഞ്ഞു ഒരു ഭാഗതു ഞങ്ങള്‍ നിലയുറപ്പിച്ചു.. ഉള്ളിലുള്ള പേടി കാരണം ബൈക്ക് ഓഫ്ഫായി പോവാണ്ടിരിക്കാന്‍ ഇടക്കിടക്കു ആക്സിലെറേറ്ററില്‍ പിടിച്ചു തിരിച്ച് ചീറിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍പെട്ടന്നു എന്റെ ബൈക്ക് ഒരു ചാട്ടം ചാടി ഓഫ്ഫ് ആയി. അതോടു കൂടി പിന്നിലിരുന്ന കൂട്ടുകാരന്‍ എന്നെ വട്ടം കയറി പിടിക്കുക്കയും ചെയ്തു. കാലുകള്‍ വിറച്ചു വിറച്ച് കാല്‍ എടുത്ത് സ്റ്റാര്‍ട്ട് ചെയ്യാന്‍ പോലും ആവാത്ത അവസ്ഥ.. ചുരുക്കി പറഞ്ഞാല്‍ നാട്ടുകാരുടെ പനി മാറ്റാന്‍ നിരീക്ഷണത്തിനായിറങ്ങിയ ഞാനും കൂട്ടുകാരനും ഒരാഴ്ച കൂടിയ പനിയുമായി ബെഡ്റെസ്റ്റിലായി. അതിനും വന്നു നാട്ടില്‍ അഹ ങ്കാരികളെ യക്ഷി പിടിച്ച കഥ.

കാലക്രമേണ യക്ഷിയെ ആളുകള്‍ കാണാതാവുകയും .. നാട്ടിലെ ചില പണിക്കന്മാര്‍ യക്ഷി എതോ വഴിക്കു പോവുന്ന വഴി ട്രാന്‍സിറ്റില്‍ കോട്ടബസാറില്‍ ഇ റങ്ങിയതാണെന്നു ആളുകളെ വിശ്വസിപ്പിക്കയും ചെയ്തറ്റോടെ കോട്ട ബസാര്‍ സജീവമാകുക്കയും .മന്ത്രവാദികളുടെ വീട്ടില്‍ തിരക്കു കുറയുകയും ചെയ്തു എന്തായാലും കോട്ട ബസാര്‍ ഇന്നു ശാന്തമണു..രാത്രി 12 മണിക്കും ആര്‍ക്കും അതിലെ പോവാം. വീണ്ടും ഏതേലും ട്രാന്‍സിറ്റ് യക്ഷി വരുന്ന വരെ............

6 Comments:

Blogger Unknown said...

Eda blogappapaa,
ninte yakshi kadha kollam k tto.

5:05 PM  
Blogger Megzzzz said...

hahaha kalaki laijuettaa ;).. ente balamaaya samshayam laijuettane kandathine shesham aane yakshi kottabazaril ninne pedichu odipoyathu ennanne :D

10:08 AM  
Blogger Renjith Nair said...

Laiju & Crew'നെ യക്ഷി ഒറ്റയ്ക്കു നേരിടാനോ? അതും നട്ട പാതിരായ്ക്ക്‌??? ആ പാവം മാനം-ജീവനും കൊണ്ട്‌ ഓടിക്കാണും.

8:06 PM  
Blogger Laiju Muduvana said...

Shimnakkum Meghaykkum Renjithinum Nandi.........

@Renjith... Oru Yakshi peedanthinulla aaveshathil alla poyirunnathu........ ini enne kandu yakshi thettydharichoooo ennariyooola..........:)

11:17 AM  
Blogger Laiju Muduvana said...

Mlayalathilakki thenna Maloosinu special Thanks............ :)

4:19 PM  
Blogger keerthi said...

യക്ഷിയുടെ കഥ പറഞ്ഞ് പേടിപ്പിക്കാതെ ലൈജു ചേട്ടാ...:(

7:18 PM  

Post a Comment

Subscribe to Post Comments [Atom]

<< Home