Thursday, May 21, 2009

Oru koodothra katha..

നാട്ടിലെ ഏതൊരു IT ക്കാര്നെയും പോലെ , ജോലി തേടിയുള്ള എന്‍റെ അലച്ചിലുകളുടെ അവസാനം .. എത്തി പെട്ടത് Silicon valley of India എന്നറിയപെടുന്ന Bangaloreil തെന്നെ . Bangaloreil ജോലി ലഭിച്ചാല്‍ പിന്നെ താമസ സ്ഥലം തേടിയാവും അലച്ചില്‍ . അങ്ങനെ എന്‍റെ സഹപാഠിയുടെ കാരുണ്യത്താല്‍ ഞാന്‍ എത്തി പെട്ടത് വിജയ നഗറില്‍ ഒരു പ്രേത ഭവനത്തില്‍ . പ്രേത ബഹവനം എന്ന് ഞാനും അവിടെ താമസിക്കുന്ന അന്തേവാസികളും വിളിക്കാന്‍ ഒരു കാരണം ഉണ്ട്. വീടിന്റെ ശെരിയായ ഉടമസ്ഥന്‍ , ഒരു കണ്ണ്ടിഗന്‍ , സ്വന്തം ഭാര്യയുടെ ചാരിത്ര്യ ശുദ്ദിയില്‍ സംശയിച്ചു അതിനുള്ളില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും.. ഒരു നീളന്‍ കയറില്‍ സ്വന്തം ജീവിതം അവസാനിപ്പിക്കുകയും ചെയ്തു . അതിനു ശേഷം ആ വീട്ടില്‍ പോയിട്ട് ,ആ വീടിനടുത്ത് കൂടെ പോലും കന്നടിഗര്‍ വരാതെ ആയി ……. അവരുടെ അഭിപ്രായത്തില്‍ black magical അധി വിദഗ്തരായ മലയാളികള്‍ക്ക് മാത്രം താമസിക്കാന്‍ കഴിയുന്ന വീട് എന്ന നിലയില്‍ ആ വീട് മാറുകയും ചെയ്തു …….. അത് കൊണ്ട് അവിടെ താമസിക്കുന്ന ഞങ്ങള്‍ക്കും ഉണ്ടായി കാര്യം . ഒന്നാമതെത് വാടക ഒന്ന് രണ്ടു മാസം തെറ്റിയാലും വീടുടംസ്തന്‍ in charge ആയ മുതലാളിയുടെ അനിയന്‍ ഞങ്ങളോട് വളരെ മാന്യമായി മാത്രം വാടക ചോദിക്കും . പിന്നെ bachelours accomodationukalude പ്രത്യേകത ആയ വെള്ളമടിയും പാട്ടും ഇച്ചിരി ഉച്ചത്തിലയാലും ചുമരിലടിച്ചു പ്രതിഷേധം നടത്തുകയല്ലാതെ വീട്ടിലേക്കു കെയറി വരാന്‍ ഒരു ധൈര്യശാലി അയല്‍വാസിയും ഉണ്ടായിരുന്നില്ല …………

താമസ സ്ഥലത്തിന്റെ ഭൂമിശാസ്ത്രം പരിശോധിക്കുക ആണേല്‍ …… വിജയനഗര്‍ മെയിന്‍ റോഡ്‌ sideil നിന്ന് ബസ്സിറങ്ങി ഒരു 100 mtr നടന്നാല്‍ ഞങ്ങളുടെ വീടെത്തി ….. താഴെ ഒരു രണ്ടു മുറി പീടികയില്‍ കേരളക്കാര്നായ അബ്ദുള്ളക്കയുടെ പലചരക്ക് കച്ചോടം . തൊട്ടു ഇപ്പുറം വീട്ടിലേക്കു കേറുന്ന ഗോവണി ചുവടു ഒരു ചെറിയ കദ്യക്കി മാറ്റി കന്നടക്കാരനായ ഒരു അലക്കുകാരന്‍ . ഞങ്ങളുടെ ഡ്രസ്സ്‌ ഇസ്തിരി ഇടാനും മറ്റും ഞങ്ങള്‍ സ്ഥിര്മായീ കൊടുക്കാരുള്ളത് ഈ അലക്കുകാരന്റെ അടുത്താണ് … പലചരക്ക് കടം വാങ്ങല്‍ സ്ഥിരമായി അബ്ദുല്ലകയുടെ കടയില്‍ നിന്നും ……… പറ്റു കാശു കൂടുമ്പോള്‍ അബ്ദുള്ളക്കയുടെ മുഖഭാവം മാറി തുടങ്ങുന്നു എന്ന് കണ്ടാല്‍ ……….. യുദ്ധ കാലാടിസ്ഥാനത്തില്‍ ഭക്ഷണ പിരിവു നടത്തി കാശു തീര്‍ക്കുക എന്നതൊക്കെ അന്നത്തെ ഞങ്ങളുടെ ഒരു പതിവ് രീതി ആയിരുന്നു ……….

അങ്ങനെ ഒരു ദിവസം ജോലി കഴിഞ്ഞു വന്നപ്പോള്‍ …..കൂടെ താമസിക്കുന്ന സുമേഷ് ആകെ വാടിയ മുഖത്തോടെ ഇരിക്കുന്നു ……… കാര്യം അന്യേഷിച്ചപ്പോള്‍ അവന്റെ രണ്ടായിരം രൂപ പോയിരിക്കുന്നു …. അലക്കാന്‍ കൊടുത്തപ്പോള്‍ ആ പാന്റിന്റെ പോക്കറ്റില്‍ നിന്ന് എടുക്കാന്‍ മറന്നു പോയതാണെന്ന് അവനു നല്ല ഉറപ്പു ……… അലക്കുകരനോട് ചോദിച്ചപ്പോള്‍ അവന്‍ കൈ മലര്‍ത്തുന്നു പോലും ……… എന്നും രാവിലെ ജോലിക്ക് പോകാന്‍ നേരം മാത്രം ഡ്രസ്സ്‌ ഇസ്തിരി ഇടാന്‍ ഓര്‍മിക്കുന്ന ഞാന്‍,…. എന്റെ കാര്യ സാധിയത്തിനു വേണ്ടി അലക്കുകാരനെ സോപ്പിട്ടു വെക്കുന്നത് കൊണ്ട് …. ഞാന്‍ ഒന്ന് പോയിട്ട് അന്യേഷിച്ചു വരാമെന്ന് പറഞ്ഞു അലക്കുകാരന്റെ അടുത്ത് പോയി ….. കാര്യം കേട്ട പാതി കേള്‍ക്കാത്ത പാതി ... അവന്‍ എന്നെ നോക്കി എന്തൊക്കെയോ നല്ല ഉച്ചത്തില്‍ വിളിച്ചു പറയാന്‍ തുടങ്ങി …… കന്നഡ ഭാഷ വശമില്ലാതെ കൊണ്ട്, കാര്യം പിടി കിട്ടിയില്ലെന്ക്കിലും ……. അവന്റെ മുഖഭാവം കൊണ്ടും ….. അടുത്ത് നിന്ന് കേള്‍ക്കുന്നവരുടെ മുഖത്തെ ദയനീയ ഭാവം കൊണ്ടും പറയുന്നത് നല്ല പച്ച തെറി ആണെന്ന് മനസിലാക്കാനുള്ള വിവേകം വന്നത് കൊണ്ട് ……..അവന്‍ കൈ പ്രയോഗം നടത്തുന്നതിന് മുന്‍പേ ഞാന്‍ അവിടെ നിന്ന് പി ടി ഉഷയെ വെല്ലുന്ന സ്പീടോട് കൂടി ഓടി രക്ഷേപെട്ടു .… ഇതാ ഇപ്പൊ വാങ്ങി തെരാം എന്ന മട്ടില്‍ താഴേക്ക്‌ പോയ എന്‍റെ , loveletter കൊടുക്കാന്‍ പോയവന്‍ പെണ്ണിന്റെ അച്ഛനെ കണ്ട പോലുള്ള വരവും ,ദയനീയമായ നോട്ടവും കണ്ടു കാശു പോയ സുമേഷ് വരെ ,അവന്റെ കാശു വാങ്ങാന്‍ പോയവന്‍ ആണെന്നുള്ള പരിഗണന പോലും തെരാതെ ആര്‍ത്തു ചിരിച്ചു ..………..

ചിരി മഹോത്സവം കഴിഞ്ഞപ്പോള്‍ എന്‍റെ കൂട്ടുകാര്‍ക്കു എന്നോടുള്ള സ്നേഹം കൂടിയിട്ടോ ………. പെണ്‍കുട്ടികളുടെ മുന്നില്‍ cycleil നിന്ന് വീണവനെ പോലുള്ള എന്‍റെ ഇരുത്തത്തില്‍ സഹതാപം തോന്നിയിട്ടോ …….. അവര്‍ എല്ലാം കൂടി പെട്ടന്ന് ഒരു മീറ്റിംഗ് വിളിച്ചു ഒരു തീരുമാനം എടുത്തു ……….. അലക്കുകാരന് പണി കൊടുക്കണം …………. അവരുടെ സഹോദര സ്നേഹത്തില്‍ പുളകിതഗാത്രനായി , ബൂസ്റ്റ്‌ കുടിച്ചു ഫീല്‍ഡില്‍ ഇറങ്ങിയ സച്ചിനെ പോലെ ഞാനും ഇറങ്ങി പണി കൊടുക്കല്‍ കമ്മിറ്റിയിലെ സജീവ മെമ്പര്‍ ആവാന്‍ . എല്ലാവരും തല പുകഞ്ഞാലോചിച്ചു ……… LTTE യെ പോലും വെല്ലുന്ന പല തീവ്ര നിലപാടുകളും പലരും അവതരിപ്പിച്ചത് കമ്മിറ്റി ഏക കണ്ടമായി തള്ളി . അങ്ങനെ ഇരിക്കിമ്പോളാണ് ….ഷമീറിന്റെ തലയില്‍ ഒരു 110 watt ബള്‍ബ്‌ കത്തിയത്…………..

“കൂടോത്രം ” . എല്ലാവരും ഒന്ന് ഞെട്ടി …..

”കൂടോത്രെമോ !!!! …..അതെങ്ങെനെ ……”.

അണു ബോംബിനെ പറ്റി ചര്‍ച്ച ചെയ്യുന്ന ചായകടയിലെ പഴയ പട്ടാളകാര്നെ പോലെ … ഇവര്‍ക്കൊക്കെ എന്തറിയാം എന്ന മട്ടില്‍ ……. ഒന്ന് ഇളകിയിരുന്നു…എല്ലാവെരയും ഒന്ന് നോക്കി …. അവന്‍ പ്ലാന്‍ വിവരിച്ചു തുടങ്ങി …..

“ അതെ.. കൂടോത്രം……… നല്ല ഒരു നാരങ്ങ , കുറച്ചു അരിപൊടി ….കുറച്ചു മുളകുപൊടി ……….കുറച്ചു പൂവ് …… ഇത്രയും മതി …. ബാക്കി നമുക്കൊപ്പിക്കാം …”

ഒന്ന് ആലോചിച്ചപ്പോള്‍ വെള്ളിയ മിനക്കെടില്ലാതെ കാര്യ സാധ്യത്തിനു ഇത് തെന്നെ എളുപ്പ വഴി എന്ന് എല്ലാവര്‍ക്കും തോന്നി .. അത് കൊണ്ട് തെന്നെ..…ശമ്പളം കൂടാന്‍ ചേര്‍ന്ന parliament യോഗം പോലെ... വല്ലിയ ചര്‍ച്ചകളില്ലാതെ സംഭവം പാസ്സായി …….

അങ്ങനെ വോട്കയില്‍ ഒഴിച്ച് കഴിക്കാനായി വാങ്ങി വെച്ച ഒരു ചെറു നാരങ്ങ എടുത്തു …….. കൂട്ടത്തില്‍ കലാകാരന്‍ ആയ സുനിഷിനെ കൊണ്ട് നാരങ്ങ പൊട്ടാതെ ചിത്രം വരയ്ക്കാന്‍ ഏല്‍പ്പിച്ചു .. പ്രാക്രതമായ ഭാഷകളില്‍ ഏതോ എന്ന മട്ടില്‍ അവന്റെ കുറെ കുത്തി വരകള്‍ കഴിയുംബോളെക്കും ബാക്കി ingrediants ഞങ്ങളോപ്പിച്ചു. …എല്ലാം റെഡി ആക്കി .…. ഉറക്കമിളച്ചു രാത്രി ഒരു മണി കഴിഞ്ഞു റോഡില്‍ ആളൊഴിയുന്ന സമയം ആവാന്‍ കാത്തിരുന്നു.…………

ഒരു മണി കഴിഞ്ഞു ആലോന്നുമില്ലന്നു ഉറപ്പു വരുത്തി, മന്ത്രവാദികള്‍ പണിക്കായി ഇറങ്ങി.……….. ആദ്യം അരിപൊടി കൊണ്ട് ഒരു ചതുരം വരച്ചു …..അതിനകത്ത് ഒരു ക്രോസ് ഇട്ടു.… നടുവിലായി നാരങ്ങ വെച്ച് അതിനു മുകളില്‍ കുറച്ചു മുളകുപൊടിയും പൂവും വിതറി.… മന്ത്രവാദികള്‍ സംഭവ സ്ഥലത്ത് നിന്ന് മുങ്ങി …. അലാറം വെച്ച് കിടന്നു.….……….

ജോലിക്ക് പോവാന്‍ പോലും അലാറം അടിച്ചാല്‍ ആദ്യത്തെ ബെല്ലിനു എഴുന്നെല്ക്കാത്തെ ഞാന്‍.. … ആദ്യ ബെല്ലില്‍ തെന്നെ എണീറ്റ്‌ 7 മണിക്ക് വരുന്ന അലക്കുകാരനെ, പത്രം വായന എന്ന് വ്യാജേനെ കാത്തിരുന്നു.……. 7 മണി ആയപ്പോള്‍ കൂടെ ഉള്ള ആളോട് സംസാരിച്ചു വന്ന അലക്കുകാരന്‍ ഞങ്ങള്‍ ഒപ്പിച്ച കളത്തില്‍ ചവിട്ടിയതിനു ശേഷം ആണ് സംഭവം കാണുന്നത് …….. ഒരു അലര്‍ച്ചയോടെ പുറകോട്ടു ചാടിയ അവന്‍ .…………. ഒരു step കൂടെ പുറകോട്ടു വെച്ച് .……. ആ കളത്തിലേക്ക്‌ നീട്ടി ഒരു തുപ്പ് .. പിന്നെ എല്ലാം നഷ്ടപെട്ടവനെ പോലെ റോഡ്‌ sideil തലയ്ക്കു കയ്യും കൊടുത്തു അവിടെ ഇരുന്നു.…… പിന്നിലായി അവന്റെ ഭാര്യ എത്തിയതോടെ അവളുടെ വക കരച്ചിലും ബഹളവും …ആ സമയം അവന്റെ കൂടെയുള്ള ധൈര്യശാലി.…… ഒരു നീളന്‍ കംബെടുത്തു നരങ്ങയെ hockey stick പോലെ.…..നീക്കി റോഡിലെക്കകി.…….. അടിച്ചു ദൂരെ കളഞ്ഞു … പോരാത്തതിനു എവിടെ നിന്നോ ചാണകം വാരി കൊണ്ട് വന്നു.… കളത്തിനു മുകളിലിട്ടു.…. അത് വെള്ളം ഒഴിച്ച് കഴുകി സ്ഥല ശുദ്ധി വരുത്തി.……. ഇത്രയൊക്കെ ആയപ്പോളെക്കും അവിടെ ഉള്ള ആളുകളുടെ എണ്ണം കൂടി ..ആളുകള്‍ കൂടി തുടങ്ങിയപ്പോള്‍ ……. സംഭവം പന്തിയല്ലന്ന് കണ്ടു … അത് വരെ ബാല്കണി ടിക്കറ്റ്‌ എടുത്തു ഷോ ആസ്വദിച്ചിരുന്ന ഞങ്ങള്‍ വേഗം അവിടുന്ന് മുങ്ങി.……..

വൈകുന്നേരം വിളിച്ചു പ്രശന്മൊന്നുമില്ലന്നു ഉറപ്പു വരുത്തി …….വീട്ടിലേക്കു വന്നു.……….. ഒന്നുമറിയാത്തെ പോലെ താഴെ അബ്ദുല്ലകയുടെ കടയില്‍ ചെന്ന്,രാവിലത്തെ സംഭവ വികാസങ്ങളെ കുറിച്ച് ചോദിച്ചു …… സംഭവത്തിലെ പ്രതികള്‍ ഞങ്ങളല്ല.. …അടുത്ത് തെന്നെ അലക്ക് കട നടത്തുന്ന വേറേ ഒരു കന്നടിഗന്‍ ആണെന്ന് അവന്‍ ഏതോ ലോക്കല്‍ മാന്ത്രികനെ കണ്ടു അറിഞ്ഞു എന്നറിഞ്ഞപ്പോ ……….. ഒരു ധീര്‍ഖ നിശ്വാസത്തോടെ ഞാന്‍ സ്ഥലം കളിയാക്കി.…. അടുത്ത ദിവസം .….. അവന്റെ കടയില്‍ നിന്ന് പുകയും മണിയൊച്ചയും കേട്ട് ചെന്ന് നോക്കിയപ്പോള്‍ അവിടെ ഒരു മഹാ ഹോമം നടക്കുന്നു…..കൂടോത്രത്തിന്റെ ശക്തി കുറച്ചു, ശത്രുവിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ …..പാവം അലക്കുകാരന്‍ അവനു ആ മാസം അദ്വാനിച്ചാല്‍ കിട്ടുന്ന കാശു മുടക്കി.…..ചെയ്ത മഹാഹോമം . അതെ കുറിച്ച് ആലോചികുമ്പോള്‍. . …പാവം തോന്നുമെന്ക്കിലും.……..transalate ചെയ്തു കിട്ടിയ അവന്റെ തെറിയുടെ മൂര്‍ച്ച ആലോചിക്കുമ്പോള്‍. .…….എന്‍റെ പാപബോധം എവിടയോ പോയി മറയുന്നു ……….

17 Comments:

Blogger pankhudi said...

karanju poyi.....karanam manglish vayikkanulla budhimuttu....u projected the blogg in a very very fresh mood......this is a talent inherted by few......they r precious to this world.......jayshree

6:30 PM  
Blogger athira said...

adipoli.......vayikumboo oru bachelor lifinte sugam undu........post cheythu kondirikku....

2:24 AM  
Blogger Laiju Muduvana said...

Jayshree Chechikkum Athira pengalkkum Nandi..........:)

11:19 AM  
Blogger Megha said...

hayooo enikhu vayaaa :D paavam alakukaaran :P enthayalum ningal kaaranam oru manthravadikhe oru pani aayallo.. so paapabodham venda :P

12:12 PM  
Blogger Bigesh said...

best eee scene njan etho movieyil kanditundallo :D :D

1:13 PM  
Blogger Laiju Muduvana said...

OK Megha.......... Nee paranjondu mathram....nhan papabodham ozhivakki...........:)

Bigesh.......
itha pettannu cinemayilum aakkiyoo..........kollaloo videon.......:)

9:34 AM  
Blogger Haseena said...

entammooo..inganeyum puluvo???ingane alukale kollaruthu plz...vayichu kazhinjappozhekkum oru kadutha theerumanam enikkedukkendi vannu.."shoot the author at sight" ennu..ha ha..!!!
No..dear..I was kiding..it was good..really good, not everybody can express moments or incidents of our life like these so lightly,so freshly..Do expect more posts from you..(ennu karuthi ithoru pathivakkanda....!!!)

10:44 AM  
Blogger Laiju Muduvana said...

ingale oru sathyam parachil............ :) ee ithenete oru karyam........

9:16 PM  
Blogger keerthi said...

ithokke viswasichu tto... pakshe sherikkum undayathenthanennu enikkonnu paranju tharane...:P

5:11 AM  
Blogger Laiju Muduvana said...

Maloose........... Maloosinte comment kandillayirnnu........
ninakku secret aayi keeyayiloode paranju theram kettooooooo.......... aarodum paryaruthe......... shh.........

9:41 AM  
Blogger VictorY said...

aarengilum ithonnu kannada il aaki aa alakkukaranu ayachu kodukkamo... angere avde vannu thallum :D ... ayal ippolum prasnangalkkellam karanam narangayil chavittiyathannennum paranju irripavum :D

3:22 PM  
Blogger Laiju Muduvana said...

Dey........Victory ninkkennodu ithrakku snehamundennu nhan karutheela...........[:p]

3:55 PM  
Blogger kunhi said...

This comment has been removed by a blog administrator.

1:22 AM  
Blogger kunhi said...

dey koodothrakara sxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxssxsxsxxs ethu ninakku ente vaka oru koodothram

1:23 AM  
Blogger kunhi said...

dey koodothrakara sxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxssxsxsxxs ethu ninakku ente vaka oru koodothram

1:23 AM  
Blogger kunhi said...

dey koodothrakara sxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxssxsxsxxs ethu ninakku ente vaka oru koodothram

1:23 AM  
Blogger kunhi said...

dey koodothrakara sxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxsxssxsxsxxs ethu ninakku ente vaka oru koodothram

1:23 AM  

Post a Comment

Subscribe to Post Comments [Atom]

<< Home