Monday, February 15, 2010

oru security clearance story...

കാബുളില് കള്ള് കുടി നിരോധനം !!!!. ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചു എന്നത് പോലെ ആണ് ഞങ്ങള്ക്ക് അത് തോന്നിയത് .. സെക്യൂരിറ്റി പ്ര്ഷന്നങ്ങള് കൊണ്ട് ക്യാമ്പിനുള്ളില് ജൈലിനുള്ളില് കഴിയുന്നപോലെ കഴിയുന്ന ഞങ്ങള്ക്ക് ആകെ കൂടി ഒത്തു ചേരുന്ന അപൂര് വ നിമഷങ്ങളെ ആനന്ദകരമാക്കാന് ഉപകരിക്കുന്ന കള്ള് കുടി കൂടി നിര്തലാക്കിയാല്…………..:) . ഇത് കൊണ്ടൊന്നും തോല് ക്കില്ല എന്ന് ഉറക്കെ പ്രക്ക്ക്യപിച്ചു ഐക്യ കാബുള് കള്ളുകുടി അസോസിയേഷന് മെമ്പര്മാര് ഒത്തു ചേര്‍ന്ന് വാട്ടര് ബിയര്എന്നാ ഓമനപേരില് അറിയപെടുന്ന നോണ് അല്കഹോലിക് ബീരില് അഭയം പ്രാപിച്ചു .

അങ്ങനെ ഒരു ദിവസം കള്ള് കുടിച്ചു കൊണ്ടിരിക്കുംബോലാണ് …. ട്രാവല് Departmentil ഞങ്ങളുടെ യാത്രകാര്യങ്ങള് ഭംഗിയായി നോക്കി നടത്തുന്നവനുമായ സുനിഷ് ഈ കഥ പറഞ്ഞത് …. രണ്ടു മലയാളികള് ആണ് ട്രാവല് ഡിപ്പര്ത്മെന്റില് .. സുനിഷും രാജേഷും … സുനിഷ് വടക്കനും … രാജേഷ്‌ തെക്കനും …. കാബുള് വിട്ടു ദുബായില ഒന്ന് കാലുകുത്തിയാല് പിന്നെ രാജേഷ്‌ പൊങ്ങുക അവിടെ ഉള്ള ഏതേലും നല്ല ബാറില്ആവും …….. അത്രയും കാലത്തേ അടക്കി നിരത്തല് പോളിച്ചുള്ള ഒരു ഒന്നാതരം കള്ളുകുടി … തിരിച്ചു വരുന്ന ദിവസവും അത് തെന്നെ സ്ഥിതി ….

അങ്ങനെ ഒരു ദിവസം , കഥ നായകന് രാജേഷ്‌ തിരിച്ചു കാബുളില് വേരെണ്ടാതിന്റെ തലേ ദിവസം പതിവ് പോലെ നല്ല ഫോമിലായി. ഒരു നല്ല ഷോപ്പിങ്ങും കഴിഞ്ഞു വന്നു കിടന്നുറങ്ങി. 11 മണിക്ക് എയര്പോര്ട്ടില് റിപ്പോര്ട്ട്‌ ചെയ്യേണ്ട അവന് എഴുനെല്ല്ക്കുന്നത് 10 30 കഴിഞ്ഞ സമയം . ചാടി എഴുന്നേറ്റു പല്ല് തേച്ചു തേച്ചില്ല എന്ന് വരുത്തി കിട്ടിയ ഏതൊക്കെയോ deodrant വരി പൂശി, പുതിയ വാങ്ങിയ underwearum പാന്റും എടുത്തണിഞ്ഞു airport ഇലേക്ക് ടാക്സി കെയറി. ഇതില് underwear ഇടുമ്പോള് ഒരു അബദ്ധം പറ്റി. തിരക്കിനിടയി എടുത്തിട്ടത് രണ്ടെണ്ണം കൂടി പിന്ചേര്ത്ത് വെച്ചത് ആയിരന്നു. അവന്ഇത് ശ്രേട്ടിച്ചില്ല . തലേന്നത്തെ ഹങ്ങോവേര് ആവും കാരണം .

എയര്പോര്ട്ട് എത്തി. തിരക്കില്ഓടുമ്പോള് spare underwear ക്ലിപില് നിന്ന് വിട്ടു താഴെ ഊര്ന്നു ഷൂ വിനും കാലിനും ഇടയില് തങ്ങി നിഇനു. സെക്യൂരിറ്റി ക്ലീരെന്സ് വേണ്ടി metal detecteril കേയെരി നിന്നപ്പോള് ഷൂ വിന്റെ ഭാഗത്ത് നിന്ന് ഒരു പീ പീ . customs ഓഫീസ് ര അവനെ ഒരു നോട്ടം നോക്കി എന്നിട്ട് ഷൂ അഴിച്ചു സ്കാന്നിങ്ങിനിടന് പറഞ്ഞു. ഇവന് ഷൂ ഊരിയപ്പോള് underwear കാലിനിടയിലൂടെ ഊര്ന്നു വീണു . അവന് കണ്ടില്ല. സ്കാന്നിംഗ് കഴിഞ്ഞു അവന് പുറത്തിറങ്ങി അവന്റെ സദനങ്ങള് എടുക്കുമ്പോള് പിന്നില് നിന്ന് ഒരു വിളി. customs ഓഫ്ഫിസര് . താഴെ വീണു കിടക്കുന്ന underwear ചൂണ്ടി കാണിച്ചു..

"മ്മ്ഹ്ഹ.... അതും കൂടെ എടുത്തിട്ട് പോ"... എന്ന്... :)

കാര്യം അറിയാതെ customs officerude മുഖത് നോക്കിയപ്പോ...

അയാള് " നിന്നോട് nhan ഷൂ അല്ലെ ഊരാന് പറഞ്ഞുള്ളൂ.....ഇത് ........"

വാടി വിളറിയ മുഖതോടെ underwear എടുത്തു പോക്കെട്ടിലിട്ടു ... എങ്ങനെ താഴെ വീണു എന്നറിയാതെ മുന്നോട്ടു നടക്കുമ്പോള് പിന്നില് നിന്ന് chores ആയി customs ഓഫീസിരുടെയു അസ്സിസ്റ്റ്സ് ആയാ ലേഡി ഓഫീസിരുടെയും ചിരികേള്ക്കുന്നുണ്ടയിര്ന്നു..........:)