Monday, May 24, 2010

ഒരു സെന്റ്‌ ഓഫ്‌ ഓര്‍മയ്ക്ക്....

സ്കൂള്‍ പഠന കാലം…… എല്ലാര്ക്കും ഓര്‍ക്കാന്‍ കുറെ കാണും…… പഠിച്ചിരുന്ന സ്കൂള്‍കളില്‍ എല്ലാം അധ്യാപകന്മാരുടെ കണ്ണിലുണ്ണി ആയിരുന്നത് കൊണ്ടാവും …. മിക്കവാറും എന്നെ ഒരു ദിവസ്മെന്ക്കിലും കാണാതെ ഹീട്മാസ്റെര്‍മാര്‍ക്ക് ഉറക്കം വെരരില്ലയിര്ന്നു….. പാവങ്ങളല്ലേ … എന്നും ഉറങ്ങിക്കോട്ടെ എന്ന് വെച്ച് ന്ഹാന്‍ അതിനുള്ള്ള അവസരങ്ങള്‍ സ്ഥിരമായി ഉണ്ടാക്കി കൊടുത്തു കൊണ്ടിര്‍ന്നു … ടിന്റു മോന്‍ messageil പറഞ്ഞ പോലുള്ള “ചെറിയ PTA യോഗങ്ങളും ” സ്കൂളില്‍ പതിവയീ നടന്നു കൊണ്ടിര്ന്നു ….. PTA യോഗത്തിന് രക്ഷിതകള്‍ എത്തുന്ന രാത്രികളില്‍ വീട്ടില്‍ പഞ്ചവാദ്യ പ്രകടനങ്ങള്‍ കൊണ്ട് അയല്‍ക്കാരുടെ ഉറക്കം കളയുന്ന രീതിയും അന്ന് ഒരു ജീവിത ശൈലി എന്നാ നിലയില്‍ ന്ഹാന്‍ തുടര്‍ന്ന് പോന്നിര്ന്നു ..

അങ്ങനെ ആ മഹാ സുദിനം എത്തി . SSLC പഠനം കഴിഞ്ഞുള്ള സെന്റ്‌ ഓഫ്‌ ... Uniform ഇടാതെ എല്ലാവരും വീട്ടിലെ സാമ്പത്തിക സ്ഥിതിക്ക് അനുസൃതമായി അടിപൊളി makeupum dressum ഒക്കെ ഇട്ടു അണിനിരക്കുന്ന മഹാ മേള... പെണ്‍കുട്ടികളെ ഒക്കെ കണ്ടാല്‍ , ഇവരൊക്കെ ഇത്ര സുന്ദരിമാര്‍ ആയിരുന്നോ എന്ന് തോന്നി പോകുന്ന മട്ടിലാണ്‌ വരവ് ... സ്കൂളിലെ സല്സ്വഭാവികള്‍ ആയ ന്ഹങ്ങള്‍ പോവുന്ന ദിവസം ആയത് കൊണ്ടാവും ... അധ്യാപകന്മാര്‍ക്കൊക്കെ ഭയങ്കര സന്തോഷം.... അങ്ങനെ അടിച്ചുപൊളിച്ചു.. കിട്ടിയ cakeum .. . അടിച്ചു മാറ്റിയ കേക്ക് ഉകളും ഒക്കെ കഴിച്ചു … Headmasterude പ്രത്യേക പ്രസംഗവും കേട്ടെന്നു വരുത്തി…. ഔദ്യോഗിക പരിപാടികള്‍ വേഗം തീര്‍ത്തു …

autograph വാങ്ങാന്‍ എന്ന് vyaagene കൂട്ടത്തില്‍ ഇഷ്ട്ടം തോന്നുന്ന പെണ്‍കുട്ടികളെ ചാക്കിലിടാന്‍ വേണ്ടി ആണ്‍ പ്രജകള്‍ അറിയാവുന്ന പതിനെട്ടടവും പയറ്റാന്‍ തുടങ്ങി . ന്ഹാന്‍ നോക്കുബോള്‍ എല്ലാവരും ഓരോന്നിനെ ആയി ചക്കിടിരിക്കുന്നു …. എതെരെ ആലോചിച്ചിട്ടും ഒരു നല്ല item എന്റെ മനസ്സില്‍ വരുന്നുമില്ല ... അങ്ങനെ നോക്കുമ്പോളാണ് …. സുനില്‍ ഇന്റെ സൈക്കിള്‍ എന്റെ കണ്ണില്‍ പെട്ടത് …. പക്ഷെ അവനോടു cycle ചോദിച്ചിട്ട് അവന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല ……….. അവസാനം പോകുന്ന വഴി Amritha bakeryil നിന്ന് “pupsum lime juiceum എന്റെ വക ” എന്നാ മോഹന വാഗ്ദാനത്തില്‍ അവന്‍ വീണു . പുതിയ സൈക്കിള്‍ ആണ് ഒന്നും പറ്റിക്കരുത് എന്നുള്ള ഉറപ്പിന്മേല്‍ schollinu ചുറ്റും ഒരു 3 റൌണ്ട് പോവാന്‍ അവന്‍ സമ്മതിച്ചു .

കേട്ട പാതി , അവന്റെ അടുത്ത് നിന്ന് താക്കോലും വാങ്ങി , സൈക്കിള്‍ എടുത്തു ന്ഹാന്‍ എന്റെ യഞ്ജം ആരംഭിച്ചു .. ആദ്യത്തെ റൌണ്ട് പ്രകടനം വളരെ ഗമ്ബേരമയീ കഴിഞ്ഞു . കല്ലുകള്‍ക്ക് ഇടയില്ലൂടെ വെട്ടിച്ചു കേയ്ട്ടി പെണ്‍കുട്ടികള്‍ക്ക് ഇടയിലൂടെ …. “ വിമാനം കിട്ടിയാല്‍ ന്ഹാന്‍ പറത്തും .... പിന്നെയാ ഈ സൈക്കിള്‍ " എന്നാ മട്ടില്‍ ഒരു റൌണ്ട് കഴിഞ്ഞപ്പോ confidence കൂടി … അടുത്ത റൌണ്ട് കേന്ക്കേമം ആക്കണം എന്നാ മട്ടില്‍ … schoolinu പിന്നില്‍ നിന്ന് എന്നെ കൊണ്ട് കഴിയുന്നതിന്റെ maximum speedil ഒരു വരവ് . Schoolinu മുന്നില്‍ എത്തുന്നെ വരെ യാതൊരു വിധ കുഴപ്പവും ഇല്ലായിര്ന്നു ….. നിരന്നു നില്‍ക്കുന്ന സ്ത്രീ ജനങളുടെ മുഗതെക്ക് shredda ഒരു നിമിഷം മാറിയത് കൊണ്ടാണെന്ന് തോനുന്നു … മുന്നിലെ കല്ല്‌ എന്റെ കണ്ണില്‍ പെട്ടില്ല ….. കല്ലിനു തട്ടിയ cycleil നിന്ന് … പരിചിതിനായ ഒരു circus അഭ്യാസിയെ പോലെ പൊങ്ങി നീങ്ങിയ ന്ഹാന്‍ … ഫിനിഷിംഗ് പോയിന്റ്‌ ആയ നിലത്തു വീഴുമ്പോള്‍ അത്രെ professionalism ഇല്ലാത്തെ കൊണ്ട് .. sholder കുത്തി നിലത്തു വീഴുകയും ... crash landinginte ഭാഗമായി നിരങ്ങി നീങ്ങേണ്ടി വന്നത് കൊണ്ട് ശരീരമാസകലം കുരെയിടങ്ങളില്‍ പെയിന്റ് പോവുക മാത്രമല്ല ... സെന്റ്‌ ഓഫ്‌ഇനയീ പലനാള്‍ സമരം ചെയ്തു സങ്ങടിപ്പിച്ച പുതിയ പാന്റും ഷര്‍ട്ടും … അമ്മ കണ്ടാല്‍ പുതിയ പഞ്ചവാദ്യത്തിന് scope ഉള്ള വിധം കീറുകയും ചെയ്തു .... പിന്നില്‍ നിന്ന് chores ആയുള്ള പെണ്‍കുട്ടികളുടെ ചിരി വക വെയ്ക്കാതെ. ..” cycleil നിന്ന് വീണുള്ള ചിരിയും “ മുഗത്ത്‌ ഫിറ്റ്‌ ചെയ്തു എഴുനേറ്റു cycleinu അടുത്തേക്ക് നടക്കുമ്പോള്‍ ……. മുന്‍ഭാഗത്തെ rim മൊത്തം വയനാട് ചുരം പോലെ ആയി കിടക്കുന്ന cycleinu അടുത്ത് തലയില്‍ കയ്യും വെച്ച് നില്‍കുന്ന സുനിലിന്റെ മുഗം എനിക്കിന്നും നല്ല ഓര്‍മയുണ്ട്....